---
title: "മൊകേരി തങ്ങൾ പീടിക ജാമിഅ സഹ്റ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "A blood donation camp was organized at Mokeri Thangal Peedika Jamia Zahra College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158309/A blood donation camp was organized at Mokeri Thangal Peedika Jamia Zahra College"
published_at: "2023-10-31T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540a9fbf1248_IMG-20231031-WA0045.jpg"
keywords: []
---

# മൊകേരി തങ്ങൾ പീടിക ജാമിഅ സഹ്റ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** മൊകേരി തങ്ങൾ പീടിക ജാമിഅ സഹ്റ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

മൊകേരി തങ്ങൾ പീടിക ജാമിഅ സഹ്റ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നവംബർ 25 ന് നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായാണ് മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. പാനൂർ എസ് ഐ സി.സി ലതീഷ് ഉദ്ഘാടനം ചെയ്തു.

അലൂംനി അസോസിയേഷൻ ജന. കൺവീനർ കെ.പി മൻജൂർ അധ്യക്ഷനായി.ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.മുസ്തഫ, കോളേജ് പ്രിൻസിപ്പൽ വി.കെ. മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.

അലൂംനി ചെയർമാൻ കെ. അക്ബർ സ്വാഗതവും, പി.സി അഫ്സൽ നന്ദിയും പറഞ്ഞു. മലബാർ ക്യാൻസർ സെൻ്ററുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് നടത്തിയത്. നിരവധി പേർ രക്തദാനം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158309/A blood donation camp was organized at Mokeri Thangal Peedika Jamia Zahra College)